സർക്കാരിന്റെ അനങ്ങാപ്പാറ നയം വിലങ്ങുതടി: പുതുശേരി
1281608
Monday, March 27, 2023 11:48 PM IST
തിരുവല്ല: കർഷകർ രൂക്ഷമായ പ്രതിസന്ധി നേരിടുന്പോഴും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
വളത്തിന്റെയും കീടനാശിനികളുടെയും വില നിയന്ത്രണമില്ലാതെ കുതിക്കുകയും കൂലി കൂടുകയും ചെയ്തു.
ഉത്പാദനച്ചെലവ് കുത്തനെ കൂടിയതു കണക്കിലെടുത്ത് നെല്ലു വിലയിൽ ആനുപാതിക വർധന വരുത്തേണ്ടതിനു പകരം ഉള്ളതുപോലും കവർന്നെടുക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നു പുതുശേരി കുറ്റപ്പെടുത്തി. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന ഏർപ്പാടാണിത്.
ഗുരുതര പ്രതിസന്ധിയിലായ നെൽ കാർഷിക മേഖലയുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർക്കു കത്ത് നൽകിയതായും പുതുശേരി അറിയിച്ചു.