എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങി
1281616
Monday, March 27, 2023 11:49 PM IST
പത്തനംതിട്ട: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ശുചിത്വ - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി കണ്ടെത്തിയ മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വില്‍പ്പന തടയല്‍ തുടങ്ങിയവയാണ് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍.
നിയമലംഘനങ്ങള്‍ നടത്തുന്നവരില്‍നിന്നു തദ്ദേശസ്വയംഭരണസ്ഥാപനം മുഖേന പിഴ ഈടാക്കും. തിരുവല്ല, പന്തളം, അടൂര്‍ നഗരസഭകളിലും കടമ്പനാട്, ഏഴംകുളം, പള്ളിക്കല്‍, മലയാലപ്പുഴ, കോന്നി, കലഞ്ഞൂര്‍ പഞ്ചായത്തുകളിലും സ്ക്വാഡ് പരിശോധന നടത്തി.
കടകളില്‍നിന്നു നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമാനുസൃത പിഴ ഈടാക്കി തുടര്‍നപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.
തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്, ജില്ലാ ശുചിത്വമിഷന് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്, പോലീസ്, മലിനീകരണ നിയന്ത്രണബോര്‍ഡ് സാങ്കേതിക ഉദ്യോഗസ്ഥന് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്ക്വാഡിലുള്ളത്.