കൃഷിയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണം: ഡെപ്യൂട്ടി സ്പീക്കര്
1281873
Tuesday, March 28, 2023 11:02 PM IST
ഏനാത്ത്: കൃഷിയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്. കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി പദ്ധതി വിളവെടുപ്പ് ഏനാത്ത് സിഎംഐ ഡഫ് സ്കൂളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിനോടു ചേര്ന്നുള്ള 50 സെന്റ് സ്ഥലത്തെ കൃഷിക്ക് കുട്ടികളും അധ്യാപകരും രക്ഷകര്ത്താക്കളും മുന്നിട്ടിറങ്ങി. ചീര, പയര്, വഴുതന, പാവയ്ക്ക, തണ്ണിമത്തന് തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൃഷിക്കായി 40,000 രൂപ കൃഷിവകുപ്പില്നിന്നു സബ്സിഡി നല്കിയിരുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര് എ.ഡി. ഷീല പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര് ഫാ. ലൂയിസ് മാത്യു, വി.ജെ. റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷന് ജോര്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജയന്, വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ബീന ജോര്ജ്, വാര്ഡ് ജനപ്രതിനിധി വിനോദ് തുണ്ടത്തില്, സിഎംഐ കോളജ് പ്രിന്സിപ്പല് ഫാ. ബെന്നി സെബാസ്റ്റ്യന്, ഹെഡ്മാസ്റ്റര് ഷിജി ഫിലിപ്പ്, സ്കൂള് മാനേജര് ഫാ. ജോസഫ് അയ്യങ്കാരി തുടങ്ങിയവര് പ്രസംഗിച്ചു.