ജ​ല​സേ​ച​ന കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, March 29, 2023 10:34 PM IST
ആ​റ​ന്മു​ള: സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​റ​ന്‍​മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ര്‍​ഡി​ല്‍ നി​ർ​മി​ച്ച ജ​ല​സേ​ച​ന​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ഷീ​ജ ടി.​ടോ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കു​ള​ത്തി​ന് ചു​റ്റും ക​യ​ര്‍ ഭൂ​വ​സ്ത്രം വി​രി​ച്ച് ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ വാ​ര്‍​ഡ് അം​ഗം ശ​ര​ണ്‍ പി ​ശ​ശി​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.