ബ്ലോക്ക് പഞ്ചായത്ത് റെഡിമെയ്ഡ് സംരംഭം കിടങ്ങന്നൂരില്‍
1282133
Wednesday, March 29, 2023 10:34 PM IST
കോഴഞ്ചേരി: പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടങ്ങൂരില്‍ വനിതാ വ്യവസായ യൂണിറ്റായ റെഡ് ഡ്രോപ്സ് റെഡിമെയ്ഡ് ആരംഭിച്ചു. പ്ലാസ്റ്റിക്കിനെതിരേ ബദല്‍ സംവിധാനത്തിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുതിയസംരംഭം ആരംഭിച്ചത്.
പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് മുഖ്യപ്രഭാഷണം നടത്തി.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പോള്‍ രാജ് സ്വിച്ച്ഓണ്‍ കര്‍മം നടത്തി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. അനീഷ് മോന്, ആറന്മുള ഗ്രാമപഞ്ചായത്തംഗം ശ്രീനി ചാണ്ടിശേരിക്ക് നല്കി ആദ്യവില്പന നടത്തി. ആറന്മുള ഗ്രാമപഞ്ചായത്തംഗം വിന്‍സി ബാബു, സെന്റ തെരേസാസ് മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ. സാമുവേല്‍ തെക്കേക്കാവിനാല്, ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.