കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 22.19 കോ​ടി​യു​ടെ ബ​ജ​റ്റ്
Wednesday, March 29, 2023 10:34 PM IST
പു​ല്ലാ​ട്: കേ​ന്ദ്ര​ ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍ ഗ്രാന്‍റ്് ഉ​ള്‍​പ്പെ​ടെ പ​ദ്ധ​തി​വി​ഹി​ത​മാ​യ 4.9 കോ​ടി രൂ​പ​യും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി 17.29 കോ​ടി രൂ​പ​യും ചേ​ര്‍​ത്ത് 22.19 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റാ​ണ് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഉ​ണ്ണി പ്ലാ​ച്ചേ​രി അ​വ​ത​രി​പ്പി​ച്ച​ത്.

ഓ​ട്ടി​സം നി​ര്‍​ണ​യ സെ​ന്‍റ​ര്‍, ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം, കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ഉ​ള്‍​പ്പെ​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ബ​ജ​റ്റെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ്് പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ശോ​ശാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.