ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും എ​ത്തി​ച്ച് റാ​ന്നി ജ​ന​മൈ​ത്രി​പൊ​ലീ​സ്
Thursday, March 30, 2023 10:45 PM IST
റാ​ന്നി: കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​നും കു​ടും​ബ​ത്തി​നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, മ​രു​ന്നു​ക​ളും എ​ത്തി​ച്ച് റാ​ന്നി ജ​ന​മൈ​ത്രി പോ​ലീ​സ് . പ​ഴ​വ​ങ്ങാ​ടി ക​രി​ക്കു​ളം ഇ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ ദേ​വ​സ്യ (80), ത​ങ്ക​മ്മ(60) എ​ന്നി​വ​ർ​ക്കാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യം എ​ത്തി​യ​ത്. കി​ട​പ്പി​ലാ​യ ദേ​വ​സ്യ ഹൃ​ദ്‌​രോ​ഗി​യും ബ​ധി​ര​നു​മാ​ണ്. ഇ​രു​വ​ർ​ക്കും ആ​ഹാ​ര​ത്തി​നോ മ​രു​ന്നി​നോ മാ​ർ​ഗ​മി​ല്ലെ​ന്ന​റി​ഞ്ഞ​പ്പോ​ൾ, റാ​ന്നി ജ​ന​മൈ​ത്രി പോ​ലീ​സ് എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ജേ​ക്ക​ബ് ഐ​ത്ത​ല, മാ​ർ ക്രി​സോ​സ്റ്റം പാ​ലി​യേ​റ്റി​വ് കെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ​സ്. ബി​ജു എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. റാ​ന്നി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ അ​ശ്വ​ധീ​ഷ് ആ​ഹാ​ര സാ​മ​ഗ്രി​ക​ളും മ​രു​ന്നു​ക​ളും വീ​ട്ടി​ലെ​ത്തി കൈ​മാ​റി.