ഫുട്ബോൾ പരിശീലന ക്യാന്പ്; റജിസ്ട്രേഷൻ ഇന്നുകൂടി
1282907
Friday, March 31, 2023 11:04 PM IST
തിരുവല്ല: പത്തനംതിട്ട ജില്ല ഫുട്ബോൾ അസോസിയേഷൻ ജില്ലയിലെ വിവിധ സ്കൂളുകളുമായി സഹകരിച്ച് നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ രജിസ്ട്രേഷൻ ഇന്നുകൂടി തുടരും. 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശീലനത്തിനായി സൗകര്യപ്രദമായ താഴെ പറയുന്ന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ എത്തിച്ചേർന്നു തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യണം.
സെന്റ് തോമസ് ഹൈസ്കൂൾ ഇരുവള്ളിപ്ര തിരുവല്ല , സെന്റ് ് ജോൺസ് ഹൈസ്കൂൾ ഇരവിപേരൂർ, കെഎൻഎം ഹൈസ്കൂൾ കവിയൂർ, തിരുവല്ല പബ്ലിക് സ്റ്റേഡിയം , മാർത്തോമ്മ കോളജ് സ്റ്റേഡിയം, എംജിഡിഎം ഹൈസ്കൂൾ പുതുശേരി, പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ട്, എസ്ബി ഹൈസ്കൂൾ വെണ്ണിക്കുളം എന്നീ ഗ്രൗണ്ടുകളാണ് പരിശീലന വേദികൾ. പരിശീലനത്തിനുശേഷം കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്നതാണ്.
ഫുട്ബോൾ പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനം, മുതിർന്ന കായിക താരങ്ങളുമായുള്ള സംവാദം, ഇൻജ്യൂറി പരിചരണം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ ഉണ്ടായിരിക്കും.
സമ്മർ ക്യാമ്പുകൾക്ക് ശേഷം അതാതു സ്കൂളുകളിൽ തുടർപരിശീലന സൗകര്യങ്ങളും ജില്ല ഫുട്ബോൾ അസോസിയേഷൻ ഒരുക്കുന്നതാണ്. ക്യാന്പ് ചിലവിനായി പങ്കെടുക്കുന്നവർ പ്രതിമാസം 750 രൂപ നൽകണം. ഫോൺ: 9447148201.