യൂ​ട്ടി​ലി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 31, 2023 11:05 PM IST
റാ​ന്നി: അ​ടി​ച്ചി​പ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ട്രൈ​ബ​ല്‍ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നി​ര്‍​മി​ച്ച പ​ബ്ലി​ക് ടോ​യ്‌ല​റ്റ്, യൂ​ട്ടി​ലി​റ്റി ഹാ​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബീ​ന ജോ​ബി നി​ര്‍​വ​ഹി​ച്ചു.
ഇ-​ഹോ​സ്പി​റ്റ​ല്‍ സം​വി​ധാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്‌​സും കെ-​ഫോ​ണ്‍ ഇ​ന്‍റര്‍​നെ​റ്റ് സം​വി​ധാ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി തോ​മ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​എ​സ്ജി​ഡി എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​നി​യ​മ്മ അ​ച്ച​ന്‍​കു​ഞ്ഞ്, തോ​മ​സ് ജോ​ര്‍​ജ്, വാ​ര്‍​ഡ് അം​ഗം പി. ​സി. അ​നി​യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി ഡൊ​മി​നി​ക്, റോ​സ​മ്മ വ​ര്‍​ഗീ​സ്, അ​സി​സ്റ്റന്‍റ് ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ ജി​ജി തോ​മ​സ്, പ​ട്ടി​ക​വ​ര്‍​ഗ സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തിയം​ഗം ജി. ​രാ​ജ​പ്പ​ന്‍, ഊ​രു മൂ​പ്പ​ന്‍ രാ​ഘ​വ​ന്‍, എ​ച്ച്എം​സി അം​ഗം ഗോ​പി​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.