ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
1282912
Friday, March 31, 2023 11:05 PM IST
മല്ലപ്പള്ളി: ഗാന്ധിദർശൻവേദി ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്തിലെ കാവനാൽകടവ് ചേലക്കൊമ്പ് പിഡബ്ല്യുഡി റോഡ് ഉൾപ്പെടെയുള്ള എല്ലാ പിഡബ്ല്യുഡി റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക, 2023 ഏപ്രിൽ മുതൽ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച നികുതി വർധന, പെട്രോൾ സെസ് ഒഴിവാക്കുക, വെള്ളക്കരം വർധന ഒഴിവാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
ഗാന്ധിദർശൻവേദി ആനിക്കാട് മണ്ഡലം ചെയർമാൻ പി.പി. ഫിലിപ്പോസ് വടക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സലീൽ സാലി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് പ്രസാദ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻവേദി ജില്ലാ സെക്രട്ടറി ആര്. പുഷ്കരൻ, ഡിസിസി അംഗം സുരേഷ് ബാബു പാലാഴി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സാജൻ കരിമ്പനാമണ്ണിൽ, അനിയൻകുഞ്ഞ് കുടിലിൽ, തങ്കച്ചൻ പൂവത്തുമ്മൂട്ടിൽ, ജമാലുദ്ദീൻ റാവുത്തർ ചീരംകുളം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി മുന്ന വസിഷ്ഠൻ, യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.