വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും പ​രി​ശോ​ധ​ന
Saturday, April 1, 2023 10:46 PM IST
പ​ത്ത​നം​തി​ട്ട: മൂ​ന്നാം 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യ പൂ​ര്‍​ണ​ത, പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം ഘ​ട്ടം ക്ഷ​മ​ത-2 എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 582 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും 36 ഇ​ന്ധ​ന പ​മ്പു​ക​ളി​ലും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന ന​ട​ത്തി.
മു​ദ്ര പ​തി​ക്കാ​ത്ത അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 108 വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് 54,000 രൂ​പ​യും വി​ല്പ​ന​ക്ക് പ്ര​ദ​ര്‍​ശി​പ്പി​ച്ച പാ​ക്ക​റ്റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നും നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കാ​ത്ത​തി​നും 28 വ്യാ​പാ​രി​ക​ളി​ൽനി​ന്ന് 1,65,000 രൂ​പ​യും അ​ട​ക്കം 2,19,000 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​ക​ള്‍ മേ​യ് 20 വ​രെ തു​ട​രും.

ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ കെ.​ആ​ര്‍. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ കെ.​ജി സു​ജി​ത്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​ആ​ര്‍. അ​തു​ല്‍, എ. ​അ​ബ്ദു​ള്‍​ഖാ​ദ​ര്‍, കെ. ​അ​ഭി​ലാ​ഷ്, യു. ​അ​ല്ലി, ആ​ര്‍.​വി. ര​മ്യ​ച​ന്ദ്ര​ന്‍, എ​സ്.​എ​സ്. വി​നീ​ത്, ഇ​ന്‍​സ്‌​പെ​ക്റ്റിം​ഗ് അ​സ്സി​സ്റ്റ​ന്‍റു​മാ​രാ​യ അ​രു​ണ്‍ സു​ധാ​ക​ര​ന്‍, ആ​ര്‍. രാ​ജീ​വ് കു​മാ​ര്‍, ബി​ജി ദേ​വ​സ്യ, ടി. ​സു​നി​ല്‍​കു​മാ​ര്‍, വി.​ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍, പി.​എ​സ്. ഹ​രി​കു​മാ​ര്‍, എ. ​നൗ​ഷാ​ദ്, ജി. ​സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.