കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു ത​ക​ര്‍​ന്നു; കു​ടും​ബം ദു​രി​ത​ത്തി​ല്‍
Saturday, April 1, 2023 10:49 PM IST
അ​ത്തി​ക്ക​യം: കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ചൊ​ള്ള​നാ​വ​യ​ല്‍ വേ​ങ്ങ​നി​ല്‍ ച​രു​വി​ല്‍ സ​ന്തോ​ഷ്, ശോ​ഭ​ന​കു​മാ​രി ദ​മ്പ​തി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​മാ​യ ശോ​ഭ​ന​കു​മാ​രി ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​വ​സ്തു​ക്ക​ളും സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചാ​ണ് ത​രം​തി​രി​ക്കു​ന്ന​ത്.


2018-ല്‍ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് നാ​ലു​ദി​വ​സം വീ​ട് വെ​ള്ള​ത്തി​ല്‍ ആ​യി​രു​ന്നു. അ​ന്നേ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ക​ഴി​ഞ്ഞ​ദി​വ​സം ത​ക​ര്‍​ന്നു​വീ​ണു. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍​ക്കു മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു കാ​ര​ണം പ്ല​സ്ടു​വ​രെ ക​ഴി​ഞ്ഞ ര​ണ്ടു​മ​ക്ക​ളു​ടെ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.