റാന്നി: കണ്ണംപള്ളി സെന്റ് മേരീസ് ഇടവകയ്ക്കുവേണ്ടി പുതുതായി നിർമിച്ച അജപാലന കേന്ദ്രത്തിന്റെ വെഞ്ചെരിപ്പു കർമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
ചടങ്ങിൽ രൂപത മുഖ്യ വികാരി ജനറാൾ ഫാ.ജോസഫ് വെള്ളമറ്റം, വികാരി ജനറാൾമാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശേരിൽ, റാന്നി ഫൊറോന വികാരി ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ.തോമസ് കൊട്ടാടിക്കുന്നേൽ, വികാരി ഫാ. മാത്യു പുതുമന തുടങ്ങിയവർ സഹ കാർമികരായിരുന്നു.
തുടർന്നു നടന്ന സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്് ബീന ജോബി, വാർഡ് മെംബർ തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
മുൻ എംഎൽഎ രാജു ഏബ്രഹാം, മികച്ച കർഷകനായി വിവിധവേദികളിൽ ആദരിക്കപ്പെട്ട ജെ.ജെ ഗാർഡൻസ് ഉടമ കെ.ജെ. ജോസഫ്, വികാരി ഫാ.മാത്യൂ പുതുമന, കൺവീനർ മാത്യൂ എലിപ്പുലിക്കാട്ട്, ജ്യോതി ശ്രീനിവാസ്, ജോമിൻ കരിക്കുന്നേൽ, ആൽബിൻ ശാന്തിനിലയം, മാർട്ടിൻ ഏഴേകുന്നേൽ, മീഗിൾ ഏഴേക്കുന്നേൽ എന്നിവരെ മാർ ജോസ് പുളിക്കൽ ആദരിച്ചു. വികാരി ഫാ. മാത്യൂ പുതുമന സ്വാഗതവും തോമസ് മാത്യു നന്ദിയും പറഞ്ഞു.