ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: പ​ത്ത​നം​തി​ട്ട​യ്ക്ക് 76.59 ശ​ത​മാ​നം വി​ജ​യം
Thursday, May 25, 2023 11:13 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 76.59 ശ​ത​മാ​നം വി​ജ​യം.
ജി​ല്ല​യി​ലെ 82 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​യി 11326 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ങ്കി​ലും 11249 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 8616 കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 808 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 223 കു​ട്ടി​ക​ളി​ൽ 197 പേ​ർ വി​ജ​യി​ക​ളാ​യി. 88.34 ശ​ത​മാ​നം വി​ജ​യം. 22 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ണ്ട്. ഓ​പ്പ​ൺ സ്കൂ​ളി​ൽ 20 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 19 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 95 ശ​ത​മാ​നം വി​ജ​യം.
നൂ​റു ശ​ത​മാ​നം വി​ജ​യം
മ​ണ​ക്കാ​ല സി​എ​സ്ഐ എ​ച്ച്എ​സ്എ​സ് ഫോ​ർ ഡെ​ഫ് സ്പെ​ഷ​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​നും നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. മ​ണ്ണ​ടി എം​കെ​ജി​എ​എം എ​ച്ച്എ​സ്എ​സ്, കി​ഴ​ക്കു​പു​റം ജി​എ​ച്ച്എ​സ്എ​സി​ലും പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ കു​ട്ടി​ക​ളും വി​ജ​യി​ച്ചു.
വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ന്നെ​ങ്കി​ലും സ്ഥാ​നം പ​തി​നാ​ലാ​മ​ത്
പ​ത്ത​നം​തി​ട്ട: പ്ല​സ് ടു ​ഫ​ലം വ​ന്ന​പ്പോ​ൾ ജി​ല്ല​യി​ൽ വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​തി​നാ​ലാം സ്ഥാ​നം ഇ​ക്കു​റി​യും പ​ത്ത​നം​തി​ട്ട​യ്ക്കാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 75.91 ശ​ത​മാ​ന​മാ​യി​രു​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലെ വി​ജ​യ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ 76.59 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ർ​ന്നു. 2022ൽ ​സം​സ്ഥാ​ന​ത്തു പ​തി​മൂ​ന്നാം​സ്ഥാ​ന​ത്താ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യു​ടെ വി​ജ​യ​ശ​ത​മാ​നം.
എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷം 568 ആ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 808 ആ​യി ഉ​യ​ർ​ന്നു. ടെ​ക്‌​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 2022ൽ 88 ​ശ​ത​മാ​ന​മാ​യി​രു​ന്ന വി​ജ​യ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 88. 34 ശ​ത​മാ​ന​മാ​യി.
വി​എ​ച്ച്എ​സ്ഇ​യി​ൽ 68.48 ശ​ത​മാ​നം വി​ജ​യം
വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 1548 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1060 പേ​രാ​ണ് വി​ജ​യി​ച്ച​ത്. 68.48 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ വി​എ​ച്ച്എ​സ്ഇ​യി​ൽ ജി​ല്ല​യ്ക്ക് പ​തി​നാ​ലാം സ്ഥാ​ന​മാ​ണ്.
അ​ടൂ​ർ പ​ന്നി​വി​ഴ ഡോ. ​സി.​ടി. ഈ​പ്പ​ൻ മെ​മ്മോ​റി​യ​ൽ സെ​ന്‍റ് തോ​മ​സ് വി​എ​ച്ച്എ​സ്എ​സാ​ണ് വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത്. 44 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 41 പേ​രും വി​ജ​യി​ച്ചു. 93.18 ശ​ത​മാ​നം വി​ജ​യം സ്കൂ​ളി​നു ല​ഭി​ച്ചു.
തി​രു​വ​ല്ല സി​എ​സ്ഐ വി​എ​ച്ച്എ​സ്എ​സ് ഫോ​ർ ഡെ​ഫി​ൽ 22 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 21 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 95.45 ശ​ത​മാ​ന​മാ​ണ് വി​ജ​യം.
ക​ഴി​ഞ്ഞ​വ​ർ​ഷം വി​എ​ച്ച്എ​സ്ഇ​യി​ൽ 1599 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1144 പേ​ർ ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 71.54 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. 2021ൽ 67.99 ​ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം.

പേ​രു​ദോ​ഷം എ​ന്നും പ​ത്ത​നം​തി​ട്ട​യ്ക്ക്
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​ത്തി​ൽ പി​ന്നി​ലെ​ന്ന പേ​രു​ദോ​ഷം മാ​റ്റാ​ൻ ഇ​ക്കു​റി​യും പ​ത്ത​നം​തി​ട്ട​യ്ക്കാ​യി​ല്ല. 2021ൽ 82.53 ​വി​ജ​യ​ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ​തി​നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു.
2020ലും 82.74 ​ശ​ത​മാ​ന​വു​മാ​യി ജി​ല്ല ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്നു. 2019ൽ 78 ​ശ​ത​മാ​നം, 2018ൽ 77.16 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ജ​യം. 2011 മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ജ​യ ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ ജി​ല്ല​യ്ക്കാ​കു​ന്നി​ല്ല.
കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും,
കൈ​ത്താ​ങ്ങാ​കാ​നാ​യി​ല്ല
സ്ഥി​ര​മാ​യി പി​ന്നി​ലാ​യ പ​ത്ത​നം​തി​ട്ട​യു​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം ഉ​യ​ർ​ത്താ​ൻ പ​ല പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ ക​തി​രി​ൽ വ​ളം​വ​യ്ക്കു​ന്ന​തു​പോ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ഷ​വും ഈ ​പ​ദ്ധ​തി​ക​ൾ.
വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 2014 മു​ത​ൽ പ​ദ്ധ​തി​ക​ളു​ണ്ട്. ആ​ദ്യ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ നേ​രി​യ ഉ​യ​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​തു താ​ഴേ​ക്കു പോ​യി. പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്താ​ൻ പ​ഠ​ന​ങ്ങ​ൾ പ​ല​തും ന​ട​ന്നു. വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് ക്ലാ​സു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ ഫ​ലം വ​രു​ന്പോ​ൾ വീ​ണ്ടും പി​ന്നി​ലേ​ക്കെ​ന്ന​താ​ണ് സ്ഥി​തി.
എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​നം ഉ‍​യ​ർ​ന്നു നി​ൽ​ക്കു​ന്പോ​ഴും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ഫ​ലം താ​ഴേ​ക്കു പോ​കു​ന്ന​താ​ണ് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്.
സീ​റ്റു​ക​ൾ വേ​ണ്ടു​വോ​ളം, പ​ഠ​നം മെ​ച്ച​മ​ല്ല
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ക​ട​ന്നു​കൂ​ടു​ന്ന​വ​ര​ട​ക്കം എ​ല്ലാ​വ​ർ​ക്കും തു​ട​ർ പ​ഠ​ന​ത്തി​ന് പ്ല​സ്ടു സീ​റ്റു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കി​യാ​ലും സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 82 സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ണ്ടെ​ങ്കി​ലും പ​ല ബാ​ച്ചു​ക​ളും കു​ട്ടി​ക​ളി​ല്ലെ​ന്ന പേ​രി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ലൂ​ടെ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്കൂ​ളു​ക​ളും ബാ​ച്ചു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത് കു​ട്ടി​ക​ൾ പ്ര​വേ​ശ​നം നേ​ടാ​റു​ണ്ട്.
എ​സ്എ​സ്എ​ൽ​സി ഗ്രേ​ഡ് കു​റ​വാ​യ കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ പി​ന്നീ​ട് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബാ​ച്ചു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന പ​ഠ​ന സൗ​ക​ര്യം പോ​ലും പ​ല​യി​ട​ത്തും ഉ​ണ്ടാ​കാ​റി​ല്ല. സ്ഥി​രം അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ട്യൂ​ഷ​ന്‍റെ അ​ഭാ​വം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​യ്മ, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ഇ​ല്ലാ​ത്ത​ത് തു​ട​ങ്ങി​യ​വ ഫ​ലം മോ​ശ​മാ​കാ​ൻ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.