മൈ​ല​പ്ര​യി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Monday, May 29, 2023 10:08 PM IST
മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി എം​എ​സ്‌സി ​എ​ൽ​പി സ്കൂ​ളാ​ണ് വോ​ട്ടെ​ടു​പ്പ് കേ​ന്ദ്രം.
ജെ​സി വ​ർ​ഗീ​സ് (യു​ഡി​എ​ഫ്), ഷെ​റി​ൻ ബി. ​ജോ​സ​ഫ് (എ​ൽ​ഡി​എ​ഫ്), റി​ൻ​സി രാ​ജു (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​യി​രു​ന്ന വാ​ർ​ഡ് മെം​ബ​ർ ച​ന്ദ്രി​ക സു​നി​ലി​ന്‍റെ നി​ര്യാ​ണ​ത്തെത്തു​ട​ർ​ന്നാ​ണ് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ നാ​ളെ​യാ​ണ്. 772 വോ​ട്ട​ർ​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.
വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​മാ​യ സ്കൂ​ളി​നും വാ​ർ​ഡു പ​രി​ധി​യി​ലെ മ​റ്റെ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.