അടൂര്‍: മിനി ടാങ്കര്‍ ലോറിയില്‍ എത്തിച്ച ശുചിമുറി മാലിന്യം തോട്ടിലേക്കു തള്ളിയ ലോറി ഡ്രൈവര്‍ അറസ്റ്റിൽ. ലോറിയും കസ്റ്റഡിയിലെടുത്തു. തുമ്പമണ്‍ മുട്ടം കോളനിയില്‍ അനിലാ(32)ണ് അറസ്റ്റിലായത്. വടക്കടത്തുകാവ് പോക്കാട്ട് കാവിന് സമീപം കല്ലരിക്കല്പ്പടി-കീഴേതില്പ്പടി തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ കേസിലാണ് അറസ്റ്റ്. സിഐ ശ്രീകുമാറും എസ്ഐ വിപിന്‍ കുമാറും നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.