വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പ​ന്പാ​ന​ദി​യി​ൽ ക​ണ്ടെ​ത്തി
Wednesday, May 31, 2023 10:58 PM IST
പ​ത്ത​നം​തി​ട്ട: മൂ​ന്നു​ദി​വ​സം മു​ന്‍​പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പ​മ്പാ​ന​ദി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ര​ക്കാ​നം ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ സ​ജു​വി​ന്‍റെ ഭാ​ര്യ ര​മാ​ദേ​വി​യു​ടെ (60) മൃ​ത​ദേ​ഹ​മാ​ണ് ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ല്‍​നി​ന്ന് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ര​മാ​ദേ​വി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ​മ്പാ​ന​ദി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് ര​മാ​ദേ​വി വീ​ട്ടി​ല്‍​നി​ന്ന് പോ​യ​തെ​ന്ന് പ​റ​യു​ന്നു.
മൊ​ബൈ​ല്‍​ഫോ​ണും കൊ​ണ്ടു​പോ​യി​രു​ന്നി​ല്ല. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ര്‍ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക്ക​ൾ: സ​ജി​ത്ത്, സു​ജി​ത്ത്. മ​രു​മ​ക​ൾ: ആ​ര്യ.