സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Wednesday, May 31, 2023 10:58 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ട​ശേ​രി​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍​ഷം അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ, മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ആ​ണ്‍​കു​ട്ടി​ക​ളി​ല്‍നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ര​മാ​വ​ധി കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ര​ണ്ടു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം, താ​മ​സം, ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ വ​രു​മാ​നം, ജാ​തി, കു​ട്ടി​യു​ടെ പ്രാ​യം, പ​ഠി​ക്കു​ന്ന ക്ലാ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം പ​ത്തി​നു മു​ന്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പേ​ഴും​പാ​റ പി.​ഒ., വ​ടേ​ശ​രി​ക്ക​ര, പ​ത്ത​നം​തി​ട്ട-689662 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ അ​യ​യ്ക്കാം. ഫോ​ണ്‍: 9447875275, 9446349209, 9446988929.