കുന്നന്താനത്ത് പ്ലാ​സ്റ്റി​ക് പു​നഃ​ച​ക്ര​മ​ണ ഫാ​ക്ട​റി ന​വം​ബ​റോ​ടെ
Thursday, June 1, 2023 10:54 PM IST
കു​ന്ന​ന്താ​നം: കി​ൻ​ഫ്രാ പാ​ർ​ക്കി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തും ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ലാ​സ്റ്റി​ക് പു​നഃച​ക്ര​മ​ണ ഫാ​ക്ട​റി ന​വം​ബ​റി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യും. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മ​ല ഗ്രാ​മം - നി​ർ​മ​ല ന​ഗ​രം - നി​ർ​മ​ല ജി​ല്ല പ​ദ്ധ​തി​യു​ടെ​ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര​മാ​യി പ​ദ്ധ​തി പൂ​ർ​ത്തീക​രി​ക്ക​ണ​മെ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​ദേശം പ​രി​ഗ​ണി​ച്ച് കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ക്ലീ​ൻ കേ​ര​ളാ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ദ്ധ​തി നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കേ​ര​ള‌ ഇ​ല​ക്‌ട്രിക്ക​ൽ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പാ​ഴ്‌വ​സ്തു​ക്ക​ൾ പു​ന: ച​ക്ര​മ​ണം ചെ​യ്ത് ത​രി​ക​ളാ​ക്കി പ്ലാ​സ്റ്റി​ക് നി​ർ​മാ​താ​ക്ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് നി​ല​വി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വി​ധ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​ഠ​നം ന​ട​ക്കു​ക​യാ​ണ്.

ഒ​രു ദി​വ​സം അ​ഞ്ച് ട​ൺ പാ​ഴ് വ​സ്തു​ക്ക​ൾ സം​സ്ക​രി​ക്കാ​നാ​വ​ശ്യ​മാ​യ യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ ആ​റു​കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ തു​ക നീ​ക്കി​വ​യ്ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ു​മു​ണ്ട്.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ല​താ​കു​മാ​രി, കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് , ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ, പ്രോ​ജ​ക്‌ട് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത്, ജി​ല്ലാ മാ​നേ​ജ​ർ എം.​ബി. ദി​ലീ​പ് കു​മാ​ർ , കെ​ൽ എ​ൻ​ജി​നി​യ​ർ സ​ജി​ത്ത്കു​മാ​ർ , കോ​ൺ​ട്രാ​ക്റ്റ​ർ മൂ​സ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.