കെ.​വി. ത​മ്പി പു​ര​സ്‌​കാ​രം എ​സ്. ജോ​സ​ഫി​ന്
Sunday, June 4, 2023 6:35 AM IST
പ​ത്ത​നം​തി​ട്ട: പ്ര​ഫ. കെ.​വി. ത​മ്പി സ്മാ​ര​ക സ​മി​തി​യു​ടെ ഇ​ക്കൊ​ല്ല​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് ക​വി എ​സ്. ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. റ​വ. മാ​ത്യു ദാ​നി​യേ​ല്‍, പ്ര​ഫ മ​ധു ഇ​റ​വ​ങ്ക​ര, ബാ​ബു ജോ​ണ്‍, ജോ​ര്‍​ജ് ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് എ​സ്. ജോ​സ​ഫി​നെ പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​വി. ത​മ്പി​യു​ടെ പ​ത്താം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ആ​റി​നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട പ്ര​സ്ക്ലബ്ബി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍ പി​ള്ള പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. സം​വി​ധാ​യ​ക​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​ങ്കെ​ടു​ക്കും.