വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ിച്ച ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ കു​ടും​ബ​ത്തി​ന് 53.79 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം
Sunday, June 4, 2023 6:38 AM IST
പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ിച്ച ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ കു​ടും​ബ​ത്തി​ന് 53,79,953 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട എം​എ​സി​ടി കോ​ട​തി ഉ​ത്ത​ര​വ്.

തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍, തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ചെ​റു​വ​ല്ല​ത്ത് വീ​ട്ടി​ല്‍ ഡോ.​ബെ​ഞ്ച​മി​ന്‍ ഏ​ബ്ര​ഹാം (71) 2018 മേ​യ് ഒ​ന്നി​ന് തി​രു​വ​ല്ല ചെ​ങ്ങ​ന്നൂ​ര്‍ പ​ബ്ലി​ക് റോ​ഡി​ല്‍ തു​ക​ല​ശേ​രി ജം​ഗ്ഷ​നു സ​മീ​പം സീ​ബ്രാ​ലൈ​ന്‍ മു​റി​ച്ചുക​ട​ക്ക​വേ മാ​രു​തി ഒ​മ്‌​നി വാ​ന്‍ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ിച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി.

മ​രി​ച്ച ഡോ. ​ബെ​ഞ്ച​മി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക പ്ര​ഫ. വ​ത്സ ഏ​ബ്ര​ഹാം പ​ത്ത​നം​തി​ട്ട എം​എ​സി​ടി കോ​ട​തി മു​മ്പാ​കെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. വാ​ഹ​നാ​പ​ക​ട​ത്തി​നു കാ​ര​ണ​ക്കാ​രാ​യ മാ​രു​തി ഒ​മ്‌​നി വാ​ഹ​നം ഇ​ന്‍​ഷ്വ​ര്‍ ചെ​യ്തി​രു​ന്ന നാ​ഷ​ണ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യെ എ​തി​ര്‍​ക​ക്ഷി​യാ​ക്കി പ്ര​ശാ​ന്ത് വി. ​കു​റു​പ്പ് മു​ഖേ​ന ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ല്‍ മൊ​ത്തം 53,79,953 രൂ​പ ഹ​ര്‍​ജി​ക്കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട എം​എ​സി​ടി കോ​ട​തി ജ​ഡ്ജി എ​സ്. ശ്രീ​രാ​ജാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ന​ഷ്ട​പ​രി​ഹാ​രത്തുക​യാ​യി 36,94,720 രൂ​പ​യും കോ​ട​തി​ച്ചെ​ല​വാ​യി 2,29,900 രൂ​പ​യും പ​ലി​ശ​യാ​യി 14,55,333 രൂ​പ​യും ഉ​ള്‍​പ്പെ​ടെ മൊ​ത്തം 53,79,953 രൂ​പ നാ​ഷ​ണ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി കെ​ട്ടി​വ​യ്ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 1988 മു​ത​ല്‍ തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യി​രു​ന്ന ഡോ. ​ബെ​ഞ്ച​മി​ന്‍ ഏ​ബ്ര​ഹാം കേ​ര​ള​ത്തി​ലെ മി​ക​ച്ച ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ റോ​ഡി​ല്‍ കൂ​ടി അ​ശ്ര​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ സം​ഭ​വി​ച്ച വാ​ഹ​നാ​പ​ക​ട​മാ​യ​തി​നാ​ല്‍ ന​ഷ്പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന നാ​ഷ​ണ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യു​ടെ വാ​ദം ത​ള​ളി​ക്കൊ​ണ്ടാ​ണ് തു​ക അ​നു​വ​ദി​ക്കാ​ന്‍ ജ​ഡ്ജി ഉ​ത്ത​രവി​ട്ട​ത്. ഹ​ര്‍​ജി​ക്കാ​ര്‍​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ പ്ര​ശാ​ന്ത് വി. ​കു​റു​പ്പ്, അ​ന്‍​സു സാ​റാ മാ​ത്യു, ആ​രാ​ധ​ന വി. ​ജ​യിം​സ് എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.