ഡോ. ​പാ​പ്പ​ച്ച​ന് ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Thursday, September 21, 2023 11:53 PM IST
അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ഷ​ൻ (ഐ​എ​സ്എ​ആ​ർ) ഏ​ർ​പ്പെ​ടു​ത്തി​യ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി.

കൊ​ച്ചി​യി​ൽ ന​ട​ന്ന ഒ​ന്പ​താ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​സ്എ​ആ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ന്ദി​ത പ​ൽ​ശേ​ത്ക​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നും പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി ന​ൽ​കി​യ മാ​തൃ​കാ​പ​ര​വും ദീ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള​തും നി​സ്വാ​ർ​ഥ​പ​ര​വു​മാ​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡോ. ​പാ​പ്പ​ച്ച​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.