പത്തനംതിട്ട: എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൈലപ്ര പഞ്ചായത്തിലെ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗം ജനകമ്മ ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സാമുവൽ കിഴക്കുപുറം, പി.കെ. ഗോപി, ജയിംസ് കീക്കരിക്കാട്ട്, വിത്സൺ തുണ്ടിയത്ത്, ജോബി മണ്ണാറക്കുളഞ്ഞി, ജിജി മരുതിക്കൽ, എൽസി ഈശോ, ജെസി വർഗീസ്, അനിത തോമസ്, ബിന്ദു ജോർജ്, സിബി മൈലപ്ര, ആഷ്ലി ഡാനിയേൽ, സി.എ. തോമസ്, ഡാനിയേൽ മഠത്തിപ്പറമ്പിൽ, ഹമീദ് കുളത്താനി, ബെന്നി പാറയിൽ എന്നിവർ പ്രസംഗിച്ചു.