സി​നി​മ തി​യ​റ്റ​റി​ലെ സം​ഘ​ര്‍​ഷം: മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍
Sunday, September 24, 2023 11:35 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ക​ട​പ്ര​യി​ലെ സി​നി​മ തി​യ​റ്റ​റി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ മൂ​ന്നു പേ​രെ വെ​ട്ടി​പ്പ​രി​ക്ക​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഗു​ണ്ടാനേ​താ​വ് പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ട​പ്ര വ​ള​ഞ്ഞ​വ​ട്ടം കൂ​രാ​ലി​ല്‍ നി​ഷാ​ദാ​ ( കൊ​ച്ചു​മോ​ന്‍- 35) ണ് പി​ടി​യി​ലാ​യ​ത്്.

ക​ട​പ്ര ഗ്രാ​ന്‍​ഡ് മാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ പ​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ഹ​രി, ആ​ദി​ത്യ​ന്‍, ജ​യ​സൂ​ര്യ എ​ന്നി​വ​രെ വ​ടി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യായിരു​ന്നു സം​ഭ​വം. സി​നി​മ കാ​ണു​ന്ന​തി​നി​ടെയുണ്ടാ​യ വാ​ക്കേ​റ്റം കൈയാ​ങ്ക​ളി​യു​ടെ വാ​ക്കി​ലെ​ത്തി​യ​തോ​ടെ തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് ഇ​രു സം​ഘ​ങ്ങ​ളെ​യും തി​യ​റ്റ​റി​ല്‍നി​ന്നു പു​റ​ത്താ​ക്കി.

തു​ട​ര്‍​ന്ന് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്ക് പോ​യ പ​രു​മ​ല സ്വ​ദ​ശി​ക​ളെ പി​ന്തു​ട​ര്‍​ന്ന നി​ഷാ​ദും ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് നോ​ര്‍​ത്ത് മു​റി​യാ​യി​ക്ക​ര​യി​ല്‍ കൂ​ട്ടു​മ്മ​ത്ത​റ വീ​ട്ടി​ല്‍ ശ്രു​തീ​ഷും ചേ​ര്‍​ന്ന് മൂ​വ​രെ​യും വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തും മു​മ്പ് ഇ​രു​വ​രും വ​ടി​വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ശ്രു​തീ​ഷി​നെ​യും ചെ​ങ്ങ​ന്നൂ​രി​ലെ ലോ​ഡ്ജി​ല്‍ ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി ന​ല്‍​കി​യ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി സു​ജി​ത്ത് കൃ​ഷ്ണ​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.