പത്തനംതിട്ട: കേരളത്തിൽ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിശ്വാസമില്ലാതെ ആളുകളിൽ നിന്നു ഡെപ്പോസിറ്റ് വാങ്ങുകയും വലിയ പലിശയ്ക്ക് എവിടെ വേണമെങ്കിലും വായ്പ നൽകുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെന്ന് യോഗം ചൂണ്ടിക്കാട്ടി.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. വാഹിദ, സ്വാഗതസംഘം ചെയർമാൻ ശ്യാംലാൽ, ജില്ലാ സെക്രട്ടറി ജി. കൃഷ്ണകുമാർ എന്നിർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ പി.എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ പി.ജി. ഗോപകുമാർ, ബി.അനിൽകുമാർ, ആർ. രവീന്ദ്രൻ, കെ.ബി. ജയപ്രകാശ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബി. വിജയകുമാർ വിനോദ്, കെ.എസ്. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ജി. ബിജു - പ്രസിഡന്റ്, ജി. കൃഷ്ണകുമാർ - സെക്രട്ടറി, കെ.എസ്. ഓമന - ട്രഷറർ, ആർ. ഷൈനി, എം.കെ. ഹരികുമാർ, ടി. മധു, ആർ. റെജി, എൻ.ജി. ഷമിൾകുമാർ, കെ. സുരേഷ് - വൈസ് പ്രസിഡന്റുമാർ, കെ.ജി. രാജേന്ദ്രൻ, യു. സതീഷ് കുമാർ, വി.ആർ. ശ്രീജിത്ത്, കെ.പി. സന്തോഷ് കുമാർ, ഡി. പ്രദീപ് കുമാർ, ടി. ജലജ - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.