മോഷണക്കേസിൽ അമ്മയും മകനും അറസ്റ്റിൽ
Thursday, September 28, 2023 11:59 PM IST
തി​ട​നാ​ട്: ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ഹോം​ന​ഴ്‌​സാ​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട വ​ട​ശേരി​ക്ക​ര, പേ​ഴും​പാ​റ പു​ന്ന​ത്തു​ണ്ടി​യി​ല്‍ ലി​സി ത​മ്പി (56), മ​ക​ന്‍ ജോ​ഷി ജോ​സ​ഫ് (36) എ​ന്നി​വ​രെ​യാ​ണ് തി​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ധ്യാ​പ​ക ദ​മ്പ​തി​കളുടെ പ്രാ​യ​മാ​യ അ​മ്മ​യെ നോ​ക്കി​യി​രു​ന്ന ലി​സി ക​ഴി​ഞ്ഞ​ ദി​വ​സം പ​ക​ല്‍ അ​ജ്ഞാ​ത​രാ​യ ചിലർ വീ​ട്ടി​ല്‍ ക​യ​റി​വ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചുവെ​ന്ന് വീ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ട​നാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​ത് ലി​സി ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​തു മ​റ​യ്ക്കു​ന്ന​തി​ന് ക​ഥ ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു തെ​ളി​യുകയും ചെയ്തു. മോ​ഷ്‌ടിച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ണ​യം വയ്​ക്കു​ന്ന​തി​ന് മ​ക​നെ ഏ​ല്പിച്ചു.