സുജ്ജ്വല പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
1339289
Friday, September 29, 2023 11:54 PM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കായി അമേരിക്കയിലെ ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന നാട്യരംബ ബിഗിനിംഗ് ഓഫ് ഡാൻസസിന്റെ സഹകരണത്തോടുകൂടി ആരംഭിച്ച സുജ്ജ്വല പദ്ധതിയുടെ ഉദ്ഘാടനം ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ഡോ. എം.എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കലാ അഭിരുചിയുള്ള കുട്ടികളെ സൗജന്യമായി നൃത്തകല അഭ്യസിപ്പിക്കുകയും അതിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കൂടി പ്രാവീണ്യം നേടുന്ന തരത്തിലാണ് പദ്ധതി.
ഷിക്കാഗോയിൽ വിദ്യാർഥിനിയായ അഞ്ജലി നല്ലവീട്ടിലാണ് സൗജന്യമായി ഭരതനാട്യം അഭ്യസിപ്പിക്കുന്നത്. ഡോ. ബി. സിന്ധു, ഡോ. അജിതകുമാരി, ദീപാരാജ്, കെ.പി. ജയലാൽ, എസ്. ശ്രീരാജ്, ഇഷാര ആനന്ദ്, ബി. ലത, ടിയാരാ ബോബൻ, എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു.