പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ദേ​ശീ​യ ഫാ​ർ​മ​സി വാ​രാ​ഘോ​ഷം
Saturday, December 2, 2023 11:08 PM IST
തി​രു​വ​ല്ല: ദേ​ശീ​യ ഫാ​ർ​മ​സി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ഔ​ഷ​ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. മെ​ഡി​സി​റ്റി​യി​ൽ​നി​ന്നാ​രം​ഭി​ച്ച റാ​ലി പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്തോ​ഷ്‌ എം. ​മാ​ത്യൂ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​എ​സ്. മാ​ലി​നി, പ്ര​ഫ. ജീ​നു ജോ​സ​ഫ്, മെ​ഡി​സി​റ്റി ക്യാ​മ്പ​സ്‌ മാ​നേ​ജ​ർ ഷൈ​ജു ടി. ​ജോ​ൺ, സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ൺ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​ർ​മ​സി കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും, അ​ന​ധ്യാ​പ​ക​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.