ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പോ​ലീ​സ് ഹെ​ൽപ്‌ലൈ​ന്‍ ന​മ്പ​ര്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​തു​ട​ങ്ങി
Monday, December 4, 2023 12:23 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഏ​ത് ഭാ​ഷ​യി​ലും ല​ഭ്യ​മാ​കു​ന്ന പോ​ലീ​സ് ഹെ​ൽപ്‌ലൈ​ന്‍ ന​മ്പ​റായ 14432 ആ​ലേ​ഖ​നം ചെ​യ്ത സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​തു​ട​ങ്ങി.

കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ൽപ്‌ലൈ​ന്‍ സം​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്റ്റി​ക്ക​ര്‍ പ​തി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത് ഉ​ദ്്്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കും മ​റ്റും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ മ​റു​പ​ടി ല​ഭ്യ​മാ​ക്കാ​നു​ത​കും വി​ധം പ​മ്പ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ഹെ​ൽപ്‌ലൈ​ന്‍ ന​മ്പ​ര്‍ സ​ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍നി​ന്നും സ​മീ​പ​ജി​ല്ല​ക​ളി​ല്‍നി​ന്നും ശ​ബ​രി​മ​ല​യ്ക്ക് എ​ത്തു​ന്ന വി​വി​ധ പാ​ത​ക​ളി​ല്‍ ഭ​ക്ത​ര്‍​ക്കു കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ ന​മ്പ​ര്‍ സ്റ്റി​ക്ക​ര്‍ രൂ​പ​ത്തി​ല്‍ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്നു.


മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു വ​രു​ന്ന​വ​ര്‍​ക്കും മ​റ്റു ഭാ​ഷ​ക​ള്‍ അ​റി​യാ​ത്ത​വ​ര്‍​ക്കും വി​വി​ധ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും പ​രി​ഹാ​ര​ങ്ങ​ള്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ഹെ​ൽപ്‌ലൈ​ൻ ന​മ്പ​ര്‍. വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം, പാ​ര്‍​ക്കിം​ഗ്, ദ​ര്‍​ശ​നം തി​ര​ക്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം, പൂ​ജാ സ​മ​യ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ളു​ടെ വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍, കൂ​ടെ വ​ന്ന​വ​രെ കാ​ണാ​താ​കു​ക, അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഈ ​ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ കാ​ണ​ത്ത​ക്ക​വി​ധം ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ വ​ലി​യ ബോ​ര്‍​ഡ് ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ചു. ജി​ല്ലാ പോ​ലീ​സ് സാ​യു​ധ ക്യാ​മ്പ് അ​സി​. ക​മ​ന്‍​ഡ​ന്‍റ്് എം.സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.