രമേശ് ചെന്നിത്തല കലയുടെ വീട് സന്ദര്‍ശിച്ചു
1436251
Monday, July 15, 2024 3:47 AM IST
മാന്നാര്‍: കലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ ആവശ്യപ്പെട്ടു. ഇന്നലെ ഇരമത്തൂരിലെ കലയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാന്, കൊടികുന്നില്‍ സുരേഷ് എംപി എന്നിവര്‍ നേരത്തെ കലയുടെ ഭവനത്തില്‍ എത്തി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.