സെമിനാറും പഠനോപകരണ വിതരണവും
1438643
Wednesday, July 24, 2024 3:00 AM IST
റാന്നി: പ്ലാങ്കമൺ മലങ്കോട്ടയിൽ വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന സെമിനാർ റാന്നി പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ തോമസുകുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു.
റെജി താഴമൺ പ്രബന്ധം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ഉണ്ണി പ്ലാച്ചേരി, കെ.എൻ. മോഹൻദാസ്, രാജൻ ഏബ്രഹാം, സൂസൻ ഫിലിപ്പ് , മറിയം ടി. തോമസ്, ഉല്ലാസ് കലാമണ്ഡലം, പി.സി. സണ്ണി, അനീഷ് കാരമല തുടങ്ങിയവർ പ്രസംഗിച്ചു.