പത്തനംതിട്ട: വയനാട്ടിലെ ദുന്തരബാധിതര്ക്കു കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന് 1.5 കോടി രൂപ നല്‍കും. ജില്ലയിലെ 58 സിഡിഎസിന്റെ പരിധിയിലുള്ള 10,000 അയല്‍ക്കൂട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് തുക കണ്ടെത്തുക. ഒരു കുടുംബശ്രീ അംഗം 100 രൂപയാണ് ധനസഹായം നല്‍കുക.