പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​നം അ​ട്ടി​മ​റി​ച്ചു: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Saturday, August 3, 2024 3:15 AM IST
കോ​ഴ​ഞ്ചേ​രി: എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ള്‍ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​ന്ന പ​ഞ്ചാ​യ​ത്ത്‌​രാ​ജ് സം​വി​ധാ​ന​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ച​താ​യും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ജെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, അ​നീ​ഷ് കു​മാ​ര്‍, സ​ണ്ണി പൂ​വേ​ലി, സി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജെ​സി വ​ര്‍​ഗീ​സ്, സാ​ലി മാ​ത്യു, ല​താ ച​ന്ദ്ര​ന്‍, ജോ​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.