ദു​രി​തബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കും
Sunday, August 4, 2024 3:31 AM IST
പ​ന്ത​ളം: വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ലേ​ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളി​ല്‍​നി​ന്നു മാ​ത്ര​മാ​ണ് ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ക. മൂ​ന്നു​ദി​വ​സം​കൊ​ണ്ടു പ​ര​മാ​വ​ധി തു​ക സ​മാ​ഹ​രി​ക്കും. ഫ​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റും.


വ​യ​നാ​ടി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ ന​ല്‍​കു​മെ​ന്ന് ഇ​തി​ന​കം സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ല്‍ സ​മി​തി​യം​ഗ​ങ്ങ​ള്‍ മ​റ്റാ​ര്‍​ക്കും ഫ​ണ്ട് ന​ല്‍​കി​ല്ലെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ന്‍ പ​റ​ഞ്ഞു.