ക്ഷേ​ത്ര​ക്ക​ട​വു​ക​ളി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു വ​ന്‍ തി​ര​ക്ക്
Sunday, August 4, 2024 3:45 AM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ക്ക​ട​ക​വാ​വു ദി​ന​മാ​യ ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പി​തൃ​ബ​ലി ത​ര്‍​പ്പ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പു​ല​ര്‍​ച്ചെ മു​ത​ല്‍ ക്ഷേ​ത്ര​ക്ക​ട​വു​ക​ളി​ലും തീ​ര്‍​ഥ സ്നാ​ന​ങ്ങ​ളി​ലും ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ക​ട​വു​ക​ളി​ല്‍ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ​ത​ന്നെ ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തു​ക​യും ചെ​യ്തു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും സ്വീ​ക​രി​ച്ച മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ച്ചാ​ണ് ക​ട​വു​ക​ളി​ലേ​ക്ക് ആ​ളു​ക​ള്‍ ഇ​റ​ങ്ങി​യ​ത്.

ജി​ല്ല​യി​ല്‍ ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്ക​ട​വ്, സ​ത്ര​ക്ക​ട​വ്, മാ​ല​ക്ക​ര, നെ​ടു​മ്പ്ര​യാ​ര്‍, ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ക​ട​വ്, തൃ​പ്പാ​റ മ​ഹാ​ദേ​വ ക്ഷേ​ത്രം, വ​ള്ളി​ക്കോ​ട് തൃ​ക്കോ​വി​ല്‍ പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം, വ​ല​ഞ്ചു​ഴി ദേ​വീക്ഷേ​ത്രം,


മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട ക്ഷേ​ത്രം, വെ​ട്ടൂ​ര്‍, പ​ന്ത​ളം, വാ​ഴ​മു​ട്ടം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, തു​ന്പ​മ​ണ്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്രം, വ​ട​ശേ​രി​ക്ക​ര ചെ​റു​കാ​വ്, റാ​ന്നി മു​ണ്ട​പ്പു​ഴ ക്ഷേ​ത്ര​ക്ക​ട​വു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ത​രു​ടെ വ​ന്‍ തി​ര​ക്കു​ണ്ടാ​യി.