കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നാളെ മുതല്‍ ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം എട്ടു മുതല്‍ രണ്ടുവരെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
തിങ്കള്‍ മുതല്‍ ശനിവരെ ഇതായിരിക്കും സമയക്രമം. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും രജിസ്ട്രേഷനും മരുന്നു വാങ്ങാനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.