റാന്നി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലെ ഐത്തലയിലെ മരച്ചീനി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിർവഹിച്ചു.
വാർഡ് മെംബർ ബ്രില്ലി ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി എൻജിനിയർ മനു മോഹൻ, ഓവർസിയർ അരുൺ ചന്ദ്രൻ, തൊഴിലുറപ്പ് അംഗങ്ങളായ പി.എസ്. രാജൻ, മാത്യു കുര്യൻ, കെ.കെ. ബാബു, ആശ ജി. നായർ, രമാ ശിവൻ, അമ്മിണി കൃഷ്ണൻകുട്ടി, അന്നമ്മ താഴത്തേതിൽ, സുനിത, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.