സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി​യു​മാ​യി വെ​ണ്ണി​ക്കു​ളം എ​സ്ബി​എ​ച്ച്എ​സ്എ​സ്
Saturday, August 10, 2024 2:56 AM IST
വെ​ണ്ണി​ക്കു​ളം: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​ണു​ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ നാ​ശ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി സ്മ​ര​ണ​യി​ൽ സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി​യു​മാ​യി വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.

ആ​ണ​വ ആ​യു​ധ​ങ്ങ​ളു​ടെ വി​നാ​ശ​ക​ര​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചും അ​ത്ത​രം ഭീ​ഷ​ണി​ക​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി​യ​ത്.


സ​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, ഗൈ​ഡ്സ് സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് റാ​ലി ക്ര​മീ​ക​രി​ച്ച​ത്.

ജി​ഷ തോ​മ​സ്, ബി​നി​ല ബേ​ബി, സി​മി ഡാ​നി​യേ​ല്‍, മി​നി ഈ​പ്പ​ന്‍, എ​ബി പി. ​കു​ര്യാ​ക്കോ​സ്, മോ​ബി സി. ​ജേ​ക്ക​ബ്, ശി​വ​പ്രി​യ, നി​മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​പു ആ​ർ. നാ​യ​ർ സ​മാ​ധാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.