സ​ഹ​കാ​ർ ഭാ​ര​തി സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
Saturday, August 10, 2024 2:56 AM IST
തി​രു​വ​ല്ല: സ​ഹ​കാ​ർ ഭാ​ര​തി സം​സ്ഥാ​ന സ​മ്മേ​ള​നം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തോ​ടെ ഇ​ന്ന് ആ​രം​ഭി​ക്കും. ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം ദേ​ശീ​യ സ​ഹ​കാ​ർ ഭാ​ര​തി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ഡോ.​ ഉ​ദ​യ​വാ​സു​ദേ​വ് ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ നേ​ത്രരോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ ബി.​ജി. ഗോ​കു​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം തി​രു​വ​ല്ല മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണാ​ന​ന്ദ ദീ​പം തെ​ളി​ക്കും.