ബ​ന്തി​പ്പൂ​വി​ന്‍റെ പ​കി​ട്ടി​ൽ തെ​ള്ളി​യൂ​ർ​ക്കാ​വ്
Wednesday, September 11, 2024 2:54 AM IST
തെ​ള്ളി​യൂ​ർ: ഓ​ണ​പ്പൂ​ക്ക​ളം വ​ർ​ണാ​ഭ​മാ​ക്കാ​ൻ തെ​ള്ളി​യൂ​ർ ഗ്രാ​മ​ത്തി​ൽ ബ​ന്തി​പൂ​ക്ക​ളു​ടെ വ​ർ​ണ വ​സ​ന്തം. കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം​മൂ​ലം കാ​ർ​ഷി​ക വി​ള​ക​ൾ കു​റ​ഞ്ഞ നാ​ട്ടി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ൾ പൂ​ക്കൃ​ഷി​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച​ത്. ഓ​ണ​ക്കാ​ല​മാ​യ​പ്പോ​ഴേ​ക്കും ബ​ന്തി​പ്പൂ​ക്ക​ൾ വി​രി​ഞ്ഞ് തെ​ള്ളി​യൂ​ർ​ക്കാ​വി​ൽ പൂ​ന്തോ​ട്ട​വു​മാ​യി.

തെ​ള്ളി​യൂ​ർ കു​ഴി​ക്കാ​ല വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ള്ളി​യൂ​ർ​ക്കാ​വി​ൽ സ്വ​കാ​ര്യ വ​സ്തു പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പു​ഷ്പ​കൃ​ഷി ആ​രം​ഭി​ച്ച​ത്. തോ​ട്ട​ത്തി​ൽനി​ന്നു​ള്ള ആ​ദ്യ​പൂ​ക്ക​ൾ തെ​ള്ളി​യൂ​ർ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് ന​ൽ​കി​യ​ത്.


തോ​ട്ട​ത്തി​ൽ പൂ​ക്ക​ൾ നി​റ​ഞ്ഞ​തോ സെ​ൽ​ഫി എ​ടു​ക്കാ​നാ​യി നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. പൂ​ക്ക​ട​യി​ൽ ഇ​ത്ത​വ​ണ കി​ലോഗ്രാ​മി​ന് 200 രൂ​പ​വ​രെ വി​ല​വ​രു​ന്ന ബ​ന്തി​പ്പൂ​ക്കൾക്ക് 100 രൂ​പ മാ​ത്ര​മാ​ണ് ഇ​വ​ർ വാ​ങ്ങു​ന്ന​ത്. ഇ​വ​രു​ടെ പു​ഷ്പ​കൃ​ഷി​ക്ക്‌ തെ​ള്ളി​യൂ​ർ കൃ​ഷി ഓ​ഫി​സ​റും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.