നാ​ണ​യപ്പൂക്ക​ള​മി​ട്ട് വ​യ​നാ​ടി​നൊ​പ്പം മ​ന​സ്: പ്ര​മാ​ടം നേ​താ​ജി​യു​ടെ ക​രു​ത​ലോ​ണം
Saturday, September 14, 2024 2:54 AM IST
പ്ര​മാ​ടം: ഓ​ണാ​ഘോ​ഷ​ത്തി​ലും പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​യ​നാ​ടി​നെ മ​റ​ന്നി​ല്ല. ഓ​ണ​പൂ​ക്ക​ള​ത്തോ​ടൊ​പ്പം അ​വ​ർ സ​മാ​ഹ​രി​ച്ച പ​ത്ത് രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ടു​ക​ൾ​കൊ​ണ്ട് സ്കൂ​ളി​ന്‍റെ പൂ​മു​ഖ​ത്ത് പ​തി​വാ​യി ഇ​ടാ​റു​ള്ള പൂ​ക്ക​ള​ത്തി​നു പ​ക​രം അ​ധ്യാ​പി​ക​മാ​ർ നാ​ണ​യ​പ്പൂ​ക്ക​ള​മി​ട്ടു.

വ​യ​നാ​ട്ടി​ലെ വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ കൂ​ട്ടു​കാ​രു​ടെ സ​ങ്ക​ട​മൊ​പ്പാ​ൻ വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ നാ​ണ​യ സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.


എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക​രു​ത​ലോ​ണം യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ക്കാ​നാ​ണ് ഈ ​നാ​ണ​യ​ത്തു​ട്ടു​ക​ളു​ടെ ക​രു​ത​ൽ. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ല​ച്ചി​ത്ര ന​ട​ൻ കോ​ബ്രാ രാ​ജേ​ഷ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.