ശബരിമല ഡ്യൂട്ടിക്കിടെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
1454274
Thursday, September 19, 2024 2:50 AM IST
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ ത്തുടർന്ന് മരിച്ചു. തണ്ണിത്തോട് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് സ്വദേശി അമൽ ജോസാണ് (28) മരിച്ചത്.
നിലവിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മാറ്റിയതിനെത്തുടർന്ന് ഇന്നലെ ജോലിയിൽ പ്രവേശിക്കാനായി പുറപ്പെട്ട അമൽ പന്പയിൽനിന്നും നീലിമല കയറി എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ പന്പയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2020 ഫെബ്രുവരി 17 നാണ് സർവീസിൽ പ്രവേശിച്ചത്. മുന്പ് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.