322-ാമ​ത് സ്നേ​ഹ​ഭ​വ​നം ദേ​വി​യു​ടെ കു​ടും​ബ​ത്തി​ന്
Friday, September 20, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 322- മ​ത് സ്നേ​ഹ​ഭ​വ​നം കു​മാ​രി മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്താ​ൽ കോ​ന്നി ആ​ന​കു​ത്തി ഇ​രു​പ​ത് ഏ​ക്ക​ർ ദേ​വി ഭ​വ​ന​ത്തി​ൽ ദേ​വി​ക്കും ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി ഓ​ണ​സ​മ്മാ​ന​മാ​യി നി​ർ​മി​ച്ചു ന​ൽ​കി.

വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കു​മാ​രി മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷൈ​നി​യും ബെ​റ്റി​യും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യ വീ​ടി​ല്ലാ​തെ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​തെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ര​ണ്ടു കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ദേ​വി.


അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ട് ഡോ. ​സു​നി​ൽ മു​ൻ​കൈ​യെ​ടു​ത്തു നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

വാ​ർ​ഡ് മെം​ബ​ർ ജി​ഷ ജ​യ​കു​മാ​ർ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ,ബി​ജു കു​മാ​ർ, ജോ​ർ​ജ് മാ​മ്മ​ൻ, കെ. ​ഐ. വ​ർ​ഗീ​സ് മാ​പ്പി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.