മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടാങ്ങൽ യൂണിറ്റ് കൺവൻഷൻ പെൻഷൻ ഭവനിൽ പ്രസിഡന്റ് പി. കെ. ശ്രീധരപ്പണിക്കരുടെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.എസ്. ശശിധരൻ നായർ മെംബർഷിപ്പ് വിതരണോദ്ഘാടനം നടത്തി. സെക്രട്ടറി ജയിംസ് ജോസഫ്, ലൈല ബീഗം പള്ളിക്കച്ചേരി, ലീലക്കുട്ടി, എം. ഡി. വർഗീസ് മാടപ്പാട്ട്, ജമാലുദീൻ തുണ്ടുമുറിയിൽ, ജോളി കെ. ജോസഫ്, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.