ഇരവിപേരൂർ : സേവാദൾ ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയും കോൺഗ്രസ് കല്ലൂപ്പാറ, ആറന്മുള എന്നീ ബ്ലോക്കുകളുടെ വൈസ് പ്രസിഡന്റും ആയിരുന്ന പി.വി. ചാക്കോ പ്ലാവേലിയുടെ നാലാം അനുസ്മരണ സമ്മേളനവും ഇരവിപേരൂർ കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ കൺവൻഷനും നടന്നു.
പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശിവപ്രസാദ്, വൈസ് പ്രസിഡന്റ് സുനിൽ മറ്റത്ത്, സെക്രട്ടറി തോമസ് ജോൺ, കെ.ആർ. പ്രസാദ്, വർക്കി ഉമ്മൻ, രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.