ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് ജില്ലാ സമ്മേളനം
1459402
Monday, October 7, 2024 3:42 AM IST
പത്തനംതിട്ട: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള (എല്എസ്ഡബ്ല്യുഎകെ) ജില്ലാ സമ്മേളനവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍റഹിം കുഴിപ്പുറം, പി.എച്ച്. ഇക്ബാല്‍, കെ.കെ. ഷാജു, ബാബു മാവേലിക്കര, എം.എസ്. അനില്‍ കുമാര്‍, കെ.എ. വേണുഗോപാല്‍, സാജ് സുരേഷ്, രാജന് ഫിലിപ്പ്, എ.വി. ജോസഫ്, സാഗര്‍ കോട്ടപ്പുറം, ടി. അനില്‍ കുമാര്‍, മനോജ് മല്ലപ്പള്ളി, സുനില്‍ പി.കോശി, സാബു ഓതറ, കെ. സന്തോഷ്, ഇ.ജെ. ജോബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉന്നത വിജയം നേടിയ കുട്ടികളെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും സൗണ്ട് എന്‍ജിനിയര്‍മാരെയും യോഗത്തില്‍ ആദരിച്ചു.