കുട്ടികള്‍ക്കുനേരേ ലൈംഗികചേഷ്ട കാണിച്ച കേസില്‍ പ്രതിക്ക് നാലാഴ്ച തടവും പിഴയും
1460351
Friday, October 11, 2024 2:38 AM IST
പത്തനംതിട്ട: പെണ്‍കുട്ടികള്‍ക്കു നേരേ ലൈംഗികചേഷ്ട കാണിക്കുകയും ലിംഗപ്രദര്‍ശനം നടത്തുകയും ചെയ്തയാള്‍ക്ക് നാലാഴ്ച തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗകോടതി സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ഉത്തരവായി. പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് വിധി. കോന്നി വകയാര്‍ അരുവാപ്പുലം മുതുപേഴുങ്കല്‍ മേഘഭവനം വീട്ടില്‍ സുരേഷിനെയാണ് (49) ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് രണ്ടിന് കോന്നി വല്ലൂര്‍ പാലം പൊതുവഴിയില്‍ക്കൂടി നടന്നുപോയ പെണ്‍കുട്ടികളെയാണ് സുരേഷ് അപമാനിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി. കോടതിനടപടികളില്‍ എസ്ഐ ഹസീനയുടെ സേവനവും ലഭ്യമായി.