ഹെസദ് 2കെ 24 വാഹന വിളംബര റാലി
1460832
Monday, October 14, 2024 1:57 AM IST
തിരുവല്ല: 19, 20 തീയതികളില്‍ നടത്തുന്ന എംസിവൈഎം സഭാതല യുവജനദിനാഘോഷത്തിമുന്നോടിയായി തിരുവല്ല അതിഭദ്രാസനത്തിന്റെ ഒമ്പതു മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വാഹനവിളംബര റാലി തോട്ടഭാഗം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. റവ. ഡോ. ഐസക് പറപ്പള്ളില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനറാലി എത്തിയതിനേത്തുടര്‍ന്ന് ഹെസദ് 2കെ24 ന് മുന്നോടിയായിട്ടുള്ള ഫ്ളാഷ് മോബ് അവതരിപ്പിച്ചു . തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വാഹനറാലി സമാപിച്ചു. തുടര്‍ന്ന് തിരുവല്ല അതിരൂപത പ്രോക്കുറേറ്റര്‍ ഫാ. തോമസ് പാറയ്ക്കല്‍ പതാക ഉയര്‍ത്തി.
ഹെസദ് 2കെ24 തീം സോംഗ് പ്രകാശനം ഫാ. മാത്യു പൊട്ടുക്കുളത്തിലും ഫാ. എബി വടക്കുത്തലയും ചേര്‍ന്ന് നിര്‍വഹിച്ചു.