പുളിക്കീഴ് ബിവറേജസ് ഗോഡൗണിൽ വൻ അഗ്നിബാധ, കെട്ടിടങ്ങൾ കത്തിയമർന്നു
1549511
Tuesday, May 13, 2025 5:08 PM IST
തിരുവല്ല : പുളിക്കീഴ് ബിവറേജസ് ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഔട്ട്ലൈറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.
ഗോഡൗണിന്റെ പിൻവശത്ത് വെൽഡിംഗ് ജോലികൾ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായിരുന്നു. ഇതിൽനിന്നും തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല, ചങ്ങനാശേരി ,തകഴി എന്നീ യൂണിറ്റുകളിൽ നിന്നും എത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി.
ഗോഡൗണിന്റെ മേൽക്കുര അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ളതിനാലാണ് തീ പെട്ടെന്ന് വ്യാപിച്ചത്. മേൽക്കൂര പൂർണമായും കത്തി നശിച്ചു. മദ്യം നിറച്ച കുപ്പികൾ പൊട്ടിത്തെറിച്ചതും തീ പടരാൻ കാരണമായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.