നഗരമധ്യത്തിൽ വീണ്ടും പൈപ്പ് നന്നാക്കൽ കുഴിയെടുപ്പ്
1549512
Tuesday, May 13, 2025 5:08 PM IST
പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് പൊട്ടലിന്റെ പേരിൽ വീണ്ടും കുഴിയെടുപ്പ്. കെഎസ്ആർടിസി ജംഗ്ഷനിലാണ് ഇന്നലെ മുതൽ കുഴിയെടുപ്പ് തുടങ്ങിയത്. ജെസിബി ഉപയോഗിച്ചുള്ള കുഴിയെടുപ്പ് യാത്രക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു.
നഗരത്തിൽ പഴയ പൈപ്പുകൾ ഒരുവർഷം മുന്പ് മാറ്റിയിട്ടിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ തുടർച്ചയായ പൈപ്പ് പൊട്ടലുകൾ ഉണ്ടാകുന്നത്.
കെഎസ്ആർടിസി - മൈലപ്ര റോഡിൽ ഇടത്താവളത്തിനു സമീപം പൈപ്പ് സ്ഥിരമായി പൊട്ടുന്നതോടെ റോഡിൽ ഗതാഗതം തടസപ്പെടുകയാണ്. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി ജംഗ്ഷനിൽ ഇന്നലെ പണികളാരംഭിച്ചത്.